സംസ്ഥാനത്ത് ഇടക്കിടെയുണ്ടാകുന്ന തീപിടിത്തങ്ങള്‍ ആസൂത്രിതമോ??

0
89

സംസ്ഥാനത്ത് ഇടക്കിടെ ഉണ്ടാകുന്ന തീപിടിത്തങ്ങളില്‍ ദുരൂഹത. കഴിഞ്ഞ നവംബര്‍ മുതല്‍ പ്രധാനമായും 12 തീപിടിത്തങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതില്‍ ഫാമിലി പ്ളാസ്റ്റിക്കിലെ തീപിടിത്തം ആസൂത്രിതമാണെന്ന് പൊലീസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

കോഴിക്കോട് മിഠായി തെരുവില്‍ ഉണ്ടായ തീപിടിത്തം, വയനാട് കല്‍പ്പറ്റയിലെ സിന്ദൂര്‍ ടെക്സ്റ്റൈല്‍സിലെ തീപിടിത്തം, തിരുവനന്തപുരത്തെ ഫാമിലി പ്ലാസ്റ്റിക്, എറണാകുളത്തെ പാരഗണ്‍ തുടങ്ങി പ്രധാനമായും 12 അഗ്നിബാധയാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളില്‍ ഉണ്ടായത്. ഇതില്‍ ഫാമിലി പ്ലാസ്റ്റിക്കിലേത് മാത്രമാണ് അന്വേഷണം പൂര്‍ത്തിയായിരിക്കുന്നത്. ഇതില്‍ തന്നെ തീപിടിത്തം ആസൂത്രിതമാണെന്ന് കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവയിലും സംസ്ഥാന അഗ്നിശമന സേനയ്ക്ക് സംശയം നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായ തീപിടിത്തങ്ങള്‍ സംബന്ധിച്ച് പൊലീസിനോട് വിശദമായി അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്ന് ഫയര്‍ ഫോഴ്സ് മേധാവി എ ഹേമചന്ദ്രന്‍ പറഞ്ഞു.

ഇന്‍ഷ്വറന്‍സ് വെട്ടിപ്പ്, കുടിപ്പക, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍, ചില സംഘടനകളുടെ ഇടപെടല്‍ എന്നിവയെല്ലാം ഇക്കാര്യത്തില്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. വിരലടയാളം പോലും ശേഖരിക്കാനാകാത്തതും തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതുമാണ് കൃത്യമായ അന്വേഷണത്തെ തടയുന്നത്. തീപിടിത്തം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കെട്ടിടങ്ങളുടേയും വ്യാപാരസ്ഥാപനങ്ങള്‍, ഗോഡൌണുകള്‍ എന്നിവയുടേയും സുരക്ഷാ രേഖകള്‍ പരിശോധിക്കാന്‍ അതാത് ഏജന്‍സികളോട് അഗ്നിശമന സേന ആവശ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.