മൂന്നാര്‍ അനധികൃത നിര്‍മ്മാണം; ഹൈക്കോടതി സ്റ്റേ ആരുടെ വിജയം??

0
356

മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തില്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഏറെ കോലാഹലങ്ങള്‍ക്ക് ഒടുവിലാണ് ഇങ്ങനെയൊരു ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. ഈ നേട്ടത്തില്‍ സിപിഐയ്ക്ക് അഭിമാനികക്കാം. കാരണം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗത്തിന്റെ പരാതിയിലാണ് നടപടി.വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ ദൌത്യം ആരംഭിച്ചത് മുതല്‍ തുടങ്ങിയതാണ് ഇടുക്കിയിലെ സി.പി.എം-സി.പി.ഐ പോര്.അതുകൊണ്ട് തന്നെ സി.പി.ഐയെ വെട്ടി മൂന്നാറിലെ റവന്യൂ വിഷയങ്ങളില്‍ കടിഞ്ഞാണ്‍ പിടിച്ചിരുന്ന എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ നേടിയ വിജയമായാണ് ഈ സ്റ്റേയെ സിപിഐ കാണുന്നത്.റവന്യൂ വകുപ്പ് സി.പി.ഐയ്‌ക്കെങ്കിലും മൂന്നാറിലെ ഭൂമി വിഷയങ്ങളില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എയും സി.പി.എമ്മുമായിരുന്നു അവസാന വാക്ക്.മൂന്നാറിലെ കയ്യേറ്റങ്ങളില്‍ നടപടി സ്വീകരിച്ച ദേവികുളം സബ് കലക്ടര്‍മാരായിരുന്ന ശ്രീരാം വെങ്കിട്ടരാമനെയും വി.ആര്‍ പ്രേംകുമാറിനെതിരെയും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും രജേന്ദ്രന്‍ എം.എല്‍.എ വിവാദ പരാമര്‍ശങ്ങള്‍ പല തവണ നടത്തുകയും ഉണ്ടായി. എന്നാല്‍ ഇത്തവണ യു.ഡി.എഫ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണത്തില്‍ ഇടപെട്ട് വിവാദം വിളിച്ചുവരുത്തിയ എം.എല്‍.എയെ സി.പി.എം തന്നെ തള്ളിപ്പറഞ്ഞു. പഞ്ചായത്തികെന്റ അനധികൃത നിര്‍മാണത്തിനെതിരെ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.വൈ യൌസേഫ് നല്‍കിയ പരാതിയാണ് ഇതിന് ആധാരമായത്. റവന്യൂ മന്ത്രിയും സി.പി.ഐ ജില്ലാ സംസ്ഥാന നേതൃത്വവും രേണുരാജിന് പിന്തുണയുമായി പരസ്യമായി എത്തിയതും രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് തിരിച്ചടിയായി.

കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തിയതും വനിതാ സബ് കലക്ടറായ രേണുരാജിനെ എം.എല്‍.എ അധിക്ഷേപിച്ചതും തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിനെ കൊണ്ട് രാജേന്ദ്രനെതിരെ വടിയെടുപ്പിച്ചത്. ദിവസേന വഷളാകുന്ന വിഷയത്തില്‍ രാജേന്ദ്രന്‍ എം.എല്‍.എയോട് സി.പി.എം സ്വീകരിക്കുന്ന തുടര്‍ നടപടി എന്തായിരിക്കുമെന്ന് കാത്തിരുന്നു് കാണണം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.