പ്രശ്നങ്ങള്‍ അവസാനിച്ചു; മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു

0
104

നീണ്ട നാളത്തെ പിണക്കം അവസാനിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന്‍ വിനയനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിനയന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ലെന്നും മാര്‍ച്ച്‌ അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ ഡ്യൂപ്പിനെ നായകനാക്കി സൂപ്പര്‍ സ്റ്റാര്‍ എന്നൊരു ചിത്രം വിനയന്‍ ചെയ്തിരുന്നു. കൂടാതെ താര സംഘടന അമ്മയും നടന്‍ തിലകനും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്ന കാലത്ത് വിനയന്‍ മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നെല്ലാം സംഘടനയില്‍ നിന്നും ദീര്‍ഘ നാളത്തെ വിലക്ക് നേരിട്ട സംവിധായകന്‍ വിനയന്റെ തിരിച്ചു വരവ് കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..
ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എന്‍െറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാര്‍ച്ച്‌ അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്‍െറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും..
വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.