ഭീകരകേന്ദ്രങ്ങളിൽ തീ തുപ്പി ഇന്ത്യയുടെ മിറാഷ് -2000 ജെറ്റ്

0
168

പാക് അധീന കാശ്മീരില്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ കരസേന ഇപ്പോള്‍ കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നു . പുല്‍വാമയിലെ മുറിവുണങ്ങും മുമ്പ് 12ാം ദിവസം ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് -2000 ജെറ്റ് യുദ്ധവിമാനങ്ങള്‍ ഭീകരകേന്ദ്രങ്ങളില്‍ തീ തുപ്പി . കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് മിറാഷ് പോര്‍ വിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ലേസര്‍ സംവിധാനത്തിന്റെ സഹായത്തോടെ കൃത്യമായി ബോംബിങ് നടത്താന്‍ കഴിവുളള വിമാനങ്ങളാണിവ. പാക് അധീന കാശ്മീരിലെ നിരവധി ജയ്‌ഷേ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

21 മിനിറ്റോളം എടുത്ത ആക്രമണത്തിന് ശേഷം വായുസേനയുടെ മിറാഷ് വിമാനങ്ങള്‍ സുരക്ഷിതമായി തന്നെ സൈനിക കേന്ദ്രങ്ങളില്‍ തിരിച്ചെത്തി. ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച മിറാഷ്- 2000 ജെറ്റ് പ്രതിരോധ മേഖലയില്‍ പാക്കിസ്ഥാനും അമേരിക്കയ്ക്കും മേലെ വ്യോമസേനയുടെ സ്വകാര്യ അഹങ്കാരമാണ് . ഇന്ത്യന്‍ അതിര്‍ത്തി കാക്കുന്ന ‘യന്ത്രക്കാക്കകളില്‍’ ഒന്നാണ് മിറാഷ്. വ്യോമസേനയുടെ പോര്‍വിമാനങ്ങളില്‍ വജ്രായുധമെന്നാണ് മിറാഷിന്റെ വിശേഷണം. വജ്ര എന്നാണ് ഇന്ത്യന്‍ വ്യോമസേനയിലെ നാമകരണം. ഫ്രഞ്ച് നിര്‍മിത പോര്‍ വിമാനമാണ് മിറാഷ്- 2000. ഡസ്സാള്‍ട്ട് ഏവിയേഷനാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഈ വിമാനത്തിന് അമേരിക്കന്‍ നിര്‍മ്മിത എഫ് 16, എഫ് 18 എന്നീ പോര്‍വിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്.

1984 ജൂണിലാണ് ആദ്യമായി ഫ്രഞ്ച് വായു സേനയ്ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടത്. ഇന്ത്യയ്ക്ക് പുറമെ യുഎഇ ,തായ് എന്നീ രാജ്യങ്ങളുടെ വ്യോമസേനയിലും ഇത് സജീവമാണ്. ഇന്ത്യക്ക് ഇപ്പോള്‍ 50 മിറാഷ് യുദ്ധ വിമാനങ്ങളുണ്ട്. ഹിമാലയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതും മിറാഷ് വിമാനങ്ങളാണ്. ലേസര്‍ ബോംബുകള്‍,ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവയടക്കം 6.3 ടണ്‍ ഭാരം വഹിക്കാന്‍ മിറാഷിന് ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവുമുള്ള മിറാഷിന്റെ വിങ്‌സ്പാന്‍ 9.13 മീറ്ററാണ്. ദൃശ്യപരിധിക്കപ്പുറമുള്ള മിസൈല്‍ ശേഷി, ലേസര്‍ ബോംബ് വാഹകശേഷി, സാറ്റ്‌ലൈറ്റ് നാഹവിഗേഷന്‍ സിസ്റ്റം എന്നിവയും മിറാഷ് യുദ്ദവിമാനങ്ങളുടെ പ്രത്യേകതകളാണ് .

സ്‌നേക്മ എം 53-പി2 ടര്‍ബാഫാന്‍ എന്‍ജിനാണ് മിറാഷ് 2000 പോര്‍വിമാനത്തിന്റെ കരുത്ത്. മണിക്കൂറില്‍ 2336 കിലോമീറ്റര്‍ വേഗതിയില്‍ വരെ മിറാഷ് കുതിക്കും. ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ വഹിക്കുന്ന ഒരേയൊരു പോര്‍വിമാനവും ഇതാണ്. എണ്‍പതുകളിലാണ് മിറാഷ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുപാളയങ്ങള്‍ തരിപ്പണമാക്കാന്‍ മുന്‍നിരയില്‍ മിറാഷ്-2000 അഥവാ ‘വജ്ര’ ഉണ്ടായിരുന്നു. എം- 2000 എച്ച്, എം 2000 ടിഎച്ച്, എം 2000 ഐടി എന്നീ ശ്രേണികളിലുള്ള മിറാഷ് വിമാനങ്ങളാണ് ഇന്ന് ഇന്ത്യന്‍ സേനയ്ക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.