മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാൻ ലോ​ക​രാ​ജ്യ​ങ്ങ​ള്‍

0
86

 

പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ജ​യ്‌​ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ലോ​ക​രാ​ജ്യ​ങ്ങ​ള്‍. അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, ഫ്രാ​ന്‍​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ല്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു.പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​യ അ​സ​റി​നെ ക​രി​മ്പട്ടി ​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ, മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്ന് ഫ്രാ​ന്‍​സ് അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, മ​സൂ​ദ് അ​സ​റി​നെ​തി​രാ​യ ഈ ​നീ​ക്കി​ത്ത​നെ​തി​രേ ചൈ​ന എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ലോ​കം. നേ​ര​ത്തേ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മേ​യ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ എ​തി​ര്‍​ത്തി​രു​ന്നു.ഐക്യരാഷ്ട്രാ രക്ഷാസമിതിയില്‍ ജെയ്ഷെ മുഹമ്മദിനെ നേരത്തേ കരിമ്പട്ടി കയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജെയ്ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിനെ കരിമ്പട്ടി കയില്‍പ്പെടുത്താന്‍ ചൈന ഒരിക്കലും തയ്യാറായിരുന്നില്ല. വീറ്റോ അധികാരം ഉപയോഗിച്ച്‌ രക്ഷാസമിതിയില്‍ ഈ ആവശ്യത്തെ ചൈന എതിര്‍ക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭിയല്‍ മസൂദ് അസ്ഹറിന്‍റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാടിനെതിരെയായിരുന്നു ചൈന ഇതുവരെ നിലകൊണ്ടത്.എന്നാല്‍ ഫ്രാന്‍സിന്‍റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിരിക്കുന്ന നീക്കത്തിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണയാണ് ലഭിക്കുന്നത്. മസൂദ് അസ്ഹറിനെ ലോകത്തെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് ഫ്രാന്‍സ് ഉദ്ദേശിക്കുന്നത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇപ്പോള്‍ പാകിസ്ഥാനിലുള്ള മസൂദിനെതിരെ നടപടി സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് ബലം പകരും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.