ജോലിയിൽ തിരിച്ചെടുക്കണം ; ബിനിയ ആത്മഹത്യാ ഭീഷണിയുമായി മരത്തില്‍

0
112

ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടറായിരുന്ന വനിതയെ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ ഫയര്‍ ഫോഴ്സ് അനുനയിപ്പിച്ച്‌ താഴെ ഇറക്കി.ആലപ്പുഴ സ്വദേശി ബിനിയയാണ് രാവിലെ ഏഴേ മുക്കാലോടെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒന്‍പതിന് ഇവരെ താഴെ ഇറക്കിയ ശേഷം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനിയക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു.ഹൈക്കോടതി വിധിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ കൂട്ടായ്‌മ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തില്‍ ബിനിയയും ഉണ്ടായിരുന്നു. തിങ്കളാഴ്ച നഗര സഭ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ച കൂട്ടത്തില്‍ എംപാനലുകാരുടെ പന്തലും പൊലിച്ചിരുന്നു.സമരം പൊളിക്കാനുള്ള നീക്കമാണ് ഇതെന്നാരോപിച്ച്‌ സമരക്കാര്‍ രാവിലെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ബിനിയ മരത്തില്‍ കയറിയത്. രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ ബിനിയയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. വര്‍ഷങ്ങളായി എംപാനല്‍ കണ്ടക്ടറായിരുന്ന ബിനിയയെ പിരിച്ചുവിട്ടതോടെ കുടുംബം പട്ടിണിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.