ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയക്കൊടി പാറിക്കുമോ ?

0
152

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് 14 മുതല്‍ 16 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് സർവ്വേ റിപ്പോർട്ട്.യുഡിഎഫ് ആകെ രേഖപ്പെടുത്തുന്ന വോട്ടില്‍ 44 ശതമാനം വോട്ട് നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ എല്‍ഡിഎഫിന് ലഭിച്ചേക്കും. ഇടതുപക്ഷത്തിന് 30 ശതമാനം വോട്ട് വിഹിതമാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെയാണ് വിജയ സാധ്യത കല്‍പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും സര്‍വ്വേ അവകാശപ്പെടുന്നു.വടക്കന്‍ കേരളം യുഡിഎഫിനൊപ്പമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് ഏഴോ എട്ടോ സീറ്റ് നേടും. എല്‍ഡിഎഫിന് സീറ്റ് കിട്ടാതിരിക്കുകയോ ഒന്നില്‍ ഒതുങ്ങുകയോ ചെയ്യുമെന്നും പഠനം പറയുന്നു.മധ്യകേരളത്തില്‍ യുഡിഎഫിന്റെ തിരിച്ചു വരവാണ് സര്‍വ്വേ പ്രവചിക്കുന്നത്. നാലോ അഞ്ചോ സീറ്റ് യുഡിഎഫ് നേടുമ്ബോള്‍ എല്‍ഡിഎഫിന് സീറ്റ് കിട്ടാതിരിക്കുകയോ ഒന്ന് മാത്രം ലഭിക്കുകയോ ചെയ്യും. തെക്കന്‍ കേരളത്തിലാണ് ബിജെപി ലോക്‌സഭാ അക്കൗണ്ട് തുറക്കുമെന്ന പ്രവചിക്കുന്നത്. സീറ്റ് കിട്ടാതിരിക്കാനും സാധ്യതയുണ്ട്.യു​ഡി​എ​ഫ് 44 ശ​ത​മാ​നം വോ​ട്ടും എ​ല്‍​ഡി​എ​ഫ് 30 ശ​ത​മാ​നം വോ​ട്ടും എ​ന്‍​ഡി​എ 18 ശ​ത​മാ​നം വോ​ട്ടും നേ​ടു​മെ​ന്നും സ​ര്‍​വേ പ​റ​യു​ന്നു. ശ​ബ​രി​മ​ല വി​ഷ​യം യു​ഡി​എ​ഫി​നു നേ​ട്ട​മാ​കു​മെ​ന്നും സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.