റിയലിസ്റ്റിക് സിനിമകള്‍ എന്ന് പറയുന്നത് തട്ടിപ്പാണെന്ന് ലാല്‍ജോസ്

0
113

റിയലിസ്റ്റിക് സിനിമകള്‍ എന്ന് പറയുന്നത് തട്ടിപ്പാണെന്ന് ലാല്‍ജോസ്. നാച്വറല്‍ സിനിമയായി ആഘോഷിച്ച ‘മഹേഷിന്റെ പ്രതികാര’ത്തില്‍ പോലും ഡ്രാമയുണ്ടെന്നും റിയലിസ്റ്റിക് ആണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാളസിനിമയില്‍ കാണുന്നതെന്നും ലാല്‍ജോസ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

‘ഇന്ന് മലയാളസിനിമ റിയലിസത്തിന് പിന്നാലെയുള്ള ഓട്ടത്തിലാണ്. റിയലിസ്റ്റിക് സിനിമകള്‍ എന്ന് പറയുന്നത് തന്നെ തട്ടിപ്പാണ്. സിനിമ പക്ക റിയലിസ്റ്റിക് ആയാല്‍ ഡോക്യുമെന്ററി ആയിപ്പോവും. റിയലിസ്റ്റിക് ആണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാളസിനിമയില്‍ കാണുന്നത്. നാച്വറല്‍ സിനിമയായി നാച്വറല്‍ സിനിമയായി ആഘോഷിച്ച മഹേഷിന്റെ പ്രതികാരത്തില്‍ പോലും ഭയങ്കര ഡ്രാമയുണ്ട്. ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്.’

നെഗറ്റീവ് ഷെയ്ഡ് ഉള്ള നായകകഥാപാത്രത്തെ താന്‍ മുന്‍പ് ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അന്ന് അതിനെ പാടിപ്പുകഴ്ത്താന്‍ ആളുണ്ടായില്ലെന്നും ലാല്‍ജോസ് തുടരുന്നു. ‘ഡയമണ്ട് നെക്ലേസില്‍ ഫഹദ് അവതരിപ്പിച്ച നായകകഥാപാത്രം തന്നെയായിരുന്നു വില്ലനും. ഞാന്‍ സംവിധാനം ചെയ്ത രസികനും രണ്ടാംഭാവവുമെല്ലാം കാലത്തിനുമുന്‍പേ സഞ്ചരിച്ച സിനിമകളായിരുന്നു. സത്യത്തില്‍ അത് പിറക്കേണ്ടത് ഇന്നായിരുന്നു. ചെറിയ നെഗറ്റീവ് ഷേഡുകള്‍ ഉണ്ടെങ്കിലും സര്‍വ്വഗുണസമ്പന്നരായ നായകകഥാപാത്രങ്ങളെ തന്നെയാണ് ഇന്നും മലയാളസിനിമ ആഘോഷിക്കുന്നത്,’ ലാല്‍ജോസ് പറഞ്ഞവസാനിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.