കോഴിക്കോട് ഇനി അപകടരഹിത നഗരം

0
85

കോഴിക്കോടിനെ അപകട രഹിത നഗരമാക്കി മാറ്റാനൊരുങ്ങി സിറ്റി പോലീസ്.ഇനി നിയമ ലംഘനം കണ്ടാൽ പോലീസിനെ വിളിച്ച് അറിയിക്കാനും മികച്ച നിർദേശങ്ങൾക്ക് സമ്മാനവും ലഭിക്കും.ഇതിനായി പുതിയൊരു വാട്സ് ആപ്പ് സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.പോലീസിനെ കാണുമ്പോൾ മാത്രം നിയമം പാലിക്കുകയും അല്ലെങ്കിൽ നിയമം ലംഘിക്കുകയും ചെയ്യുന്നവർക്കാണ് ഇത്തരമൊരു സജ്ജീകരണം.അങ്ങനെ കണ്ടാൽ ഉടൻ തന്നെ പൊതുജനങ്ങൾക്ക് ചിത്രം പകർത്തി പോലീസിന്റെ 638488686 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.അതിനോടൊപ്പം ചിത്രം പകർത്തിയ സ്ഥലം സമയം ദിവസം എന്നിവയും കൃത്യമായി നൽകണം.ഇതിന്മേലുള്ള നടപടികൾ പൊതു ജനങ്ങൾക്ക് അറിയാനുള്ള അവസരവും ഉണ്ടാകും.കോഴിക്കോടിനെ പൂർണമായും അപകട രഹിതമായ നഗരമാക്കുകയാണ്ഇതിലൂടെ ലക്ഷ്യമിടുന്നത്.ആഴ്ചയിലൊരിക്കൽ മികച്ചതെന്ന് കണ്ടെത്തുന്ന ചിത്രത്തിൻറെ ഉടമസ്ഥർക്ക് സമ്മാനവും നൽകുന്നതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.