കടത്തില്‍ മുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

0
116

കടത്തില്‍ മുങ്ങിയതിന് തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 18 കോടിയുടെ സ്വര്‍ണ്ണം വില്‍ക്കാന്‍ നീക്കം. വരുമാന നഷ്ടത്തെ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതെന്നാണ് വിശദീകരണം. ഈ പ്രതിസന്ധി മറി കടക്കാനാണ് കൈവശമിരിക്കുന്ന സ്വര്‍ണ്ണം വില്‍ക്കാന്‍ ബോര്‍ഡില്‍ തത്വത്തില്‍ ധാരണയായത്.എന്നാല്‍ ഇക്കാര്യത്തില്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല. നിയമോപദേശം തേടിയതില്‍ അനുകൂലമായാണ് അഭിപ്രായം ലഭിച്ചിട്ടുള്ളത്. ബോര്‍ഡ് തീരുമാനിച്ചാലും ഹൈക്കോടതിയുടെ അനുമതി വേണമെന്നതിനാല്‍, ഇതിനായുള്ള ശ്രമത്തിലാണ് ബോര്‍ഡ്.നിലവില്‍ ബാങ്കിലുള്ള സ്വര്‍ണ നിക്ഷേപത്തിന്‍റെ കാലാവധി പൂര്‍ത്തിയായി. കുറഞ്ഞപലിശയാണ് ഇതിന് ഇപ്പോള്‍ ലഭിക്കുന്നത്. അതുകൊണ്ട് നിക്ഷേപം പുതുക്കുന്നതിന് പകരം സ്വര്‍ണം ഉരുക്കി വില്‍പ്പന നടത്താനാണ് ആലോചന. കുറച്ച്‌ സ്വര്‍ണം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ലോക്കറ്റാക്കിയും വില്‍പ്പന നടത്തുന്നതിനുമാണ് ആലോചിച്ചതെന്ന് ബോര്‍ഡ് പ്രസിഡണ്ട് എ.ബി.മോഹനന്‍ പറയുന്നു.55 കിലോഗ്രാം സ്വര്‍ണ്ണമാണ് ആസ്തിയിനത്തില്‍ ബാങ്കിലുള്ളത് . ഇതിന് പതിനെട്ട് കോടിയിലേറെ വിലമതിക്കും. ഇത് പെന്‍ഷന്‍ നല്‍കുന്നതിനുളള സ്ഥിര നിക്ഷേപമാക്കും. നിഷ്ക്രിയ ആസ്തിയെ ഫലപ്രദമായി വിനിയോഗിക്കാനാണ് ഈ വിധത്തില്‍ ആലോചിച്ചതെന്ന് ബോര്‍ഡ് പ്രസിഡണ്ട് വിശദീകരിക്കുന്നു.എന്നാല്‍ നിഷ്ക്രിയ ആസ്തിയായുള്ള സ്വര്‍ണ്ണത്തിന്‍റെ മറവില്‍ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ അടക്കമുള്ളവ വില്‍ക്കാനാണ് നീക്കമെന്ന് ഒരു വിഭാഗം ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു. ബോര്‍ഡ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടക കൃത്യമായി പിരിച്ചെടുക്കാത്തതും ക്ഷേത്രങ്ങളില്‍ വരുമാന സാധ്യതകള്‍ ഉപയോഗപ്പെടുത്താതും ബോര്‍ഡിന്‍റെ ധൂര്‍ത്തും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്നും ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.