കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡർ സുരേഷ് ഗോപി

0
80

മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി നടനും എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ചു. കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷാണ് കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകാൻ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സുരേഷ് ഗോപി സമ്മതം അറിയിക്കുകയായിരുന്നു. കൂടുതല്‍ ജനകീയമായി കൊച്ചി മെട്രോയെ മാറ്റുന്നതിനാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊച്ചി മെട്രോയുടെ തൂണുകള്‍ക്ക് ചുവട്ടിലും സ്റ്റേഷന്‍ പരിസരത്തും അനധികൃതമായി താമസിച്ചിരുന്നവരെ അര്‍ദ്ധരാത്രിയില്‍ ഒഴിപ്പിച്ചിരുന്നു. പുതിയതായി തുടങ്ങിയ മെട്രോ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും തുണുകള്‍ക്കു ചുവട്ടിലുമായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണം അടുത്തിടെ വര്‍ദ്ധിച്ചിരുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നിന് ശേഷം നഗരത്തിലെ കച്ചേരിപ്പടി ഭാഗത്തു നിന്നുമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.