വെട്ടിലായി കേന്ദ്രം ; കർഷകരുടെ ലോങ്ങ് മാർച്ച് ഇന്ന്

0
110

കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരായ കര്‍ഷകരുടെ ലോങ്മാര്‍ച്ച്‌ ഇന്ന് ആരംഭിക്കും. പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ് വിവിധയിടങ്ങളില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ച്ച്‌ ഇന്നത്തേക്ക് മാറ്റിയത്.നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്ന കര്‍ഷകറാലിയില്‍ പങ്കെടുക്കാനെത്തിയ നിരവധി കര്‍ഷകരെയാണ് മഹാരാഷ്ട്ര പൊലീസ് തടഞ്ഞത്. പല കര്‍ഷകസംഘങ്ങളെയും തടഞ്ഞതിനാല്‍ ഇന്നലെ വൈകിട്ട് നാല് മണിക്ക് തുടങ്ങാനിരുന്ന യാത്ര മാറ്റി വയ്ക്കുകയായിരുന്നു. കര്‍ഷകര്‍ എത്തിച്ചേര്‍ന്ന ശേഷം രാവിലെയോടു കൂടി മാര്‍ച്ച്‌ ആരംഭിക്കും.കാര്‍ഷിക കടം എഴുതിതള്ളുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക,പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്‌.അതേസമയം. മാര്‍ച്ചിന് അനുമതിയില്ലെന്ന് പൊലീസ് കര്‍ഷകസംഘടനാ നേതാക്കളെ അറിയിച്ചിട്ടുണ്ട്.അനുമതിയില്ലെങ്കിലും മാര്‍ച്ച്‌ നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് ഓള്‍ ഇന്ത്യ കിസാന്‍സഭ. കഴിഞ്ഞ വര്‍ഷം നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് വീണ്ടും കര്‍ഷക ലോംഗ് മാര്‍ച്ച്‌ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.