യുവതീ പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍

0
64

യുവതീ പ്രവേശനം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സർക്കാർ സുപ്രീംകോടതിയില്‍. എന്‍.എസ്.എസും തന്ത്രിയും സമര്‍പ്പിച്ച പുനപരിശോധനാ ഹരജികളിലെ വാദത്തിന് സര്‍‌ക്കാര്‍ സുപ്രീംകോടതിയില്‍ മറുപടി എഴുതി നല്‍കി. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ്. യുവതീ വിലക്ക് അയ്യപ്പ ആചാരത്തില്‍ അനിവാര്യമായ ഒന്നല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

2007 വരെ 35 വയസ്സ് പിന്നിട്ട സ്ത്രീകള്‍ക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാമായിരുന്നു. അങ്ങനെയെങ്കില്‍ ശബരിമലയിലും പ്രവേശിക്കാം. നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശിക്കാമെന്നും വിലക്കുള്ളത് ശബരിമലയിൽ മാത്രമാണെന്നും സര്‍ക്കാര്‍ എഴുതി സമര്‍പ്പിച്ച വാദത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.