പ്രളയം തകര്‍ത്ത കേരളത്തിന് വീണ്ടും സഹായ വാഗ്ദാനവുമായി യുഎഇ

0
101

പ്രളയം തകര്‍ത്ത കേരളത്തിന് വീണ്ടും സഹായം വാഗ്ദാനം നല്‍കി യുഎഇ. കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മാണത്തിനും സംഭാവനകള്‍ നല്‍കാന്‍ തയാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു . മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യംവ്യക്തമാക്കിയത്.
ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തിയത്.

ഫെബ്രുവരി 15, 16 തീയ്യതികളില്‍ ദുബായില്‍ വെച്ചാണ് കേരള സഭയുടെ പ്രഥമ മിഡില്‍ ഈസ്റ്റ് റീജിണല്‍ സമ്മേളനം നടക്കുന്നത്. ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോക കേരള സഭയുടെ ഏഴ് ഉപ സമിതികള്‍ തയ്യാറാക്കിയ ശുപാര്‍ശകളില്‍മേലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള സമഗ്രമായ ചര്‍ച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.