കാസര്‍കോട് ഇരട്ടക്കൊലപാതകം: കൃത്യം നടത്തുമ്പോൾ പ്രതികൾ കഞ്ചാവ് ലഹരിയിൽ

0
131

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികള്‍. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച്‌ വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ പ്രതികളുടെ മൊഴികള്‍ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം പൊലീസിനെ കുഴപ്പിച്ച്‌ പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികള്‍ അന്വേഷണവുമായി ഇതുവരെ സഹകരിക്കുന്നില്ല. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.അതേസമയം ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ പീതാംബരന് കൊലയില്‍ നേരിട്ട് പങ്കെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്ന് മൊഴി. കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ആറുപേര്‍ പീതാംബരന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം. ഇരുമ്പ് ദണ്ഡുകളും വടിവാളുമുപയോഗിച്ചായിരുന്നു പ്രതികള്‍ ആക്രമണം നടത്തിയത്. തലയോട് പിളര്‍ന്ന് തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ മൃഗീയമായ ആക്രമണം നടത്തിയത് പീതാംബരന്‍ ആണെന്നാണ് വിവരം. കൃത്യം നിര്‍വഹിച്ചത് താനാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ആസൂത്രണം മാത്രമല്ല കൊലപാതകവും പീതാംബരന്‍ നേരിട്ടാണ് നടത്തിയതെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.എന്നാല്‍ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. പീതാംബരന്‍ നിരവധി കേസില്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.