കാസര്‍കോട് ഇരട്ട കൊലപാതകം; പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നതായി വിവരം

0
101

കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കസ്റ്റഡിയിലുള്ള രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ് . പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന എഫ്.ഐ.ആര്‍ സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുന്നതാണ് . തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധി എങ്ങനെ നേരിടുമെന്ന ആശയ കുഴപ്പത്തിലാണ് സി.പി.എം.

ഇരട്ട കൊലപാത കേസിൽ സി.പി.എം പ്രവർത്തകർ പ്രതിയായാലും കേസ് വ്യക്തിവിരോധത്തിൽ നിർത്താമെന്നായിരുന്നു പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ സംഭവത്തിൽ ഞൊടി ഇടയിൽ പൊലീസ് എഫ്. ഐ.ആർ തയ്യാറാക്കി. മുകളിൽ നിന്ന് സമ്മർദ്ദം എത്തും മുൻപേ അടിസ്ഥാന നടപടി സ്വീകരിക്കാൻ കാസർകോട് എസ്.പി എ. ശ്രീനിവാസ് നൽകിയ നിർദേശമാണ് ഇതിന് കാരണം.ഇതോടെ വ്യക്തി വിരോധം എന്ന സി.പി.എം ന്യായീകരണം എഫ്.ഐ.ആർ പൊളിക്കുകയും ചെയ്തു. രാഷ്ട്രീയമായ പകയെന്നാണ സംഭവത്തില്‍ എഫ്.ഐ.ആർ പറയുന്നത്. സംഭവം നടന്ന ആദ്യ മണിക്കുറുകളിൽ സർക്കാർ പ്രതികരിക്കാതിരുന്നത് ഈ പ്രതിസന്ധി മൂലമാണെന്നതും വൃക്തമാണ്.

ഇനി കേസ് ഒരു പരിധി വരെ സ്വതന്ത്രമായി അന്വേഷിപ്പിക്കേണ്ടത് സർക്കാരിന്റെ കൂടി ചുമതലയായിരിക്കുകയാണ്. അല്ലാത്ത പക്ഷം അന്വേഷണം ഈ എഫ്.ഐ.ആർ മുൻ നിർത്തി തന്നെ സി.ബി.ഐ പോലുള്ള ഏജൻസികൾക്ക് വിടാൻ എതിരാളികൾക്ക് ഹൈക്കോടതിയിൽ എളുപ്പത്തിൽ ആവശ്യപ്പെടാൻ സാധിക്കും. പാർട്ടിയോട് സമരസപ്പെട്ട് പോയിരുന്ന ജില്ലാ പൊലീസ് മേധാവി ഡോ എ.ശ്രീനിവാസ് ഐ.പി. എസ് നടപടി പെട്ടെന്ന് കടുപ്പിച്ചത് സി.പി.എം ജില്ലാ നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.