കാൺപൂർ ബോംബ് സ്പോടനം ; ജെയ്‌ഷെ മുഹമ്മദിന്റെ പേരിൽ ഭീഷണി സന്ദേശം

0
106

യുപിയില്‍സ്ഫോ​ട​നം ന​ട​ന്ന കാ​ളി​ന്ദി എ​ക്സ്പ്ര​സി​ല്‍ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം ക​ണ്ടെ​ത്തി. ഹി​ന്ദി​യി​ലാ​ണ് ഭീ​ഷ​ണി ക​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ട്രെ​യി​നി​ല്‍​നി​ന്നും ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യി കാ​ണ്‍​പു​ര്‍ എ​സ്പി സ​ഞ്ജീ​വ് സു​മ​ന്‍ സ്ഥി​രീ​ക​രി​ച്ചു.സ്ഫോ​ട​നം ഉ​ണ്ടാ​യ ട്രെ​യി​നി​ലെ ശു​ചി​മു​റി​യി​ല്‍ ക​ത്ത് പ​തി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ത്തി​ല്‍ ജെ​യ്ഷെ മു​ഹ​മ്മി​ന്‍റെ പേ​ര് തെ​റ്റാ​യാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഭീ​ക​ര സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ചെ​യ്ത​താ​വാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് സ​ഞ്ജീ​വ് സു​മ​ന്‍ പ​റ​ഞ്ഞു.കാ​ണ്‍​പു​ര്‍-​ഭി​വാ​നി കാ​ളി​ന്ദി എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​രാ​ജ്പു​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം സ്ഫോ​ട​ന മു​ണ്ടാ​യ​ത്. ട്രെ​യി​നി​ലെ ജ​ന​റ​ല്‍ കോ​ച്ചി​ലെ ശു​ചി​മു​റി​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം. സ്ഫോ​ട​ന​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7.10 ന് ​ആയിരുന്നു സം​ഭ​വം. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് റെ​യി​ല്‍​വെ സു​ര​ക്ഷാ പോ​ലീ​സ് ട്രെ​യി​ന്‍ പൂ​ര്‍​ണ​മാ​യും പ​രി​ശോ​ധി​ച്ചു. തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. നേരത്തെ സാന്‍കമീര്‍ നഗറില്‍ റെയില്‍വേ ട്രാക്കില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെയാണ് കാന്‍പൂരിലെ അപകടം. അപകടത്തില്‍ ട്രെയിനിലെ ടോയ്‌ലറ്റ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.