കണ്ണൂർ ഇനി സഞ്ചാരികളുടെ പറുദീസ

0
83

വിനോദ സഞ്ചാരികളുടെ പറുദീസയാകാൻ ഒരുങ്ങി കണ്ണൂർ. വിമാനത്താവളം കൂടി യാഥാർഥ്യമായതോടെ സഞ്ചാരികളെ മാടിവിളിക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ.ചരിത്രമുറങ്ങുന്ന കണ്ണൂരിനെ കാണാൻ സഞ്ചാരികളുടെ ഒഴുക്കാവും ഇനി.യവനന്മാര്‍ ആദ്യമായി സുഗന്ധവ്യഞ്ജനങ്ങള്‍ തേടി വന്ന കഥകള്‍ പറഞ്ഞാണ് ടൂറിസം വകുപ്പ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.മാത്രമല്ല കോട്ടകളും മാമാങ്കം പോലുള്ള യുദ്ധകഥകളും സഞ്ചാരികളുടെ വരവിനു കാരണമാകും.കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് മാത്രമല്ല, കര്‍ണാടകയുടെ തെക്കന്‍ മേഖലയിലേക്കും ധാരാളം വിനോദസഞ്ചാരികളെ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കുടക്, കോയമ്പത്തൂർ , മൈസൂര്‍ എന്നിവിടങ്ങള്‍ വന്‍ ശ്രദ്ധയാകര്‍ഷിച്ചേക്കും.പ്രളയത്തിന് ശേഷം കേരളത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനു വലിയ ഇടിവാണ് ഉണ്ടായിരുന്നത്. അത് നികത്താനാണ് ടൂറിസം വകുപ്പിന്റെ ഈ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.