കണ്ണൂരിൽ രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ കൂടുന്നു ; നോക്ക് കുത്തിയായി ട്രാഫിക് പോലീസ്

0
86

കണ്ണൂരിൽ രാത്രിയിലുള്ള വാഹനാപകടങ്ങൾ തുടർക്കഥയായി മാറുകയാണ്.രാത്രിയിലെ വാഹന പരിശോധനയ്ക്ക് ട്രാഫിക് പോലീസിൽ ആളില്ലാത്തതാണ് മുഖ്യകാരണം.രാവിലെ മാത്രമാണ് ട്രാഫിക് പോലീസുകാർ റോഡിലുണ്ടാവുക.രാത്രി പത്തു മണികഴിഞ്ഞാൽ പോലീസുകാരുടെ പൊടി പോലും കാണില്ല.പിന്നെ റോഡ് മദ്യപാനികൾക്ക് വിളയാടാനുള്ള സ്ഥലമായി മാറും.മദ്യപിച്ച് വാഹനം ഓടിക്കുന്നവരുദ്ധേ ലൈസെൻസ് റദ്ദാക്കണമെന്നാണ് നിയമമെങ്കിലും പണമടപ്പിച്ച് പറഞ്ഞു വിടുകയാണ് നമ്മുടെ പോലീസുകാരുടെ രീതി.ഈ രീതി തുടരുന്നത് കൊണ്ട് ‘ഓ പോയാൽ പോകട്ടെയെന്നും’ പറഞ്ഞ് വിലസുകയാണ് മദ്യപാനികൾ.മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ ഡ്രൈവർമാരിൽ ഒന്നോ രണ്ടോ പേരുടെ ലൈസെൻസ് മാത്രമാണ് റാദ്ദാക്കിയിട്ടുള്ളത്.രാത്രിയിലെ അമിതവേഗത തടയുന്നതു ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകാറുമില്ല.രാത്രിയിൽ ആർക്കും എങ്ങനെയും പോകാം.ആരും തടയില്ല. അതിനായി സ്പീഡ് ക്യാമറകൾ പേരിനു പോലുമില്ല.ജില്ലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നിരത്തുകളിൽ പൊലിഞ്ഞത് നിരവധി ജീവനുകളാണ്.പകൽ സമയത്ത് വാഹനങ്ങളെ പിടിക്കാൻ കാണിക്കുന്ന ആവേശമൊന്നും രാത്രിയിലില്ല. പല ജീവനുകളും നഷ്ടപ്പെട്ടത് അമിത വേഗത ഒന്ന് കൊണ്ട് മാത്രമാണ്.അപകടങ്ങൾ സംഭവിച്ച് മണിക്കുറുകൾ കഴിഞ്ഞാണ് പോലീസുകാർ അറിയുന്നത്.അപ്പോഴേക്കും ദാരുണ മരണങ്ങൾ നടന്നു കഴിഞ്ഞിരിക്കും.ഇന്നലെ രാത്രി മുണ്ടയാട് വൈദ്യർ പീടികയിൽ സംഭവിച്ച അപകട മരണം ഇതിനുദാഹരണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.