ഭീകാരവാദം ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം മുതൽ തുടങ്ങുന്നു……

  0
  72

  രാജ്യം നേരിട്ട ഭീകരാക്രമണങ്ങളില്‍ ഒടുവിലത്തേതാണ് പുല്‍വാമയില്‍ നാല്‍പതോളം സൈനികരുടെ ജീവന്‍ അപഹരിച്ച ചാവേറാക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുകയും സ്വദേശിയായ ആദില്‍ അഹ്മദാണ് ചാവേറായി പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്തു.തീവ്രവാദികള്‍ക്കെതിരെയുള്ള അപ്രതീക്ഷിതമായ തിരിച്ചടികളിലൂടെ ജനങ്ങളുടെ വൈകാരിക പ്രതികരണങ്ങള്‍ക്ക് ശമനം വരുത്താന്‍ സാധിക്കുമെങ്കിലും ഇത് ഒരിക്കലും എന്നെന്നേക്കുമുള്ള പരിഹാര മാര്‍ഗമല്ല, മറിച്ച്‌ എതിരാളികള്‍ക്ക് കൂടുതല്‍ ശക്തിയോടെ തിരിച്ചടിക്കാനുള്ള പ്രചോദനമായി മാറുകയാണ്. കശ്മീര്‍ തര്‍ക്കത്തിന് ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തോളം പഴക്കമുണ്ട്. രാജ്യങ്ങള്‍ക്കിടയില്‍ നാല് യുദ്ധങ്ങളുണ്ടാകുകയും സൈനികരും പ്രദേശവാസികളുമുള്‍പ്പെടെ മുപ്പതിനായിരത്തോളം പേരുടെ ജീവന്‍ പൊലിയാന്‍ കാരണമാവുകയും ചെയ്തു.

  കശ്മീര്‍ പ്രശ്‌നം നിരന്തരം ലോകവേദികളില്‍ ചര്‍ച്ചയാവുന്നതും ഇരു രാജ്യങ്ങളും അവിടെ തമ്മിലടിക്കുന്നതും സ്ഥിരം കാഴ്ചയായി മാറി.ആദ്യ കാലങ്ങളില്‍ വിദേശത്ത് നിന്നുള്ള ഭീഷണിയായിരുന്നു രാജ്യം നേരിട്ടതെങ്കിലും പിന്നീട് പ്രാദേശികമായി ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയുണ്ടായി. 2014 ല്‍ ഭീകരവാദപ്രസ്ഥാനങ്ങളിലേക്ക് ചേക്കേറിയവരുടെ എണ്ണം 53 ആയിരുന്നു. 2017 ആവുമ്പോഴേക്കും 126 ഉം എന്നാല്‍ 2018 ആവുമ്പോഴേക്ക് അത് 191 ലേക്കും എത്തിയിട്ടുണ്ട്.രാജ്യത്തെ ഭരണകൂടങ്ങളിലുള്ള വിശ്വാസ്യതയും പ്രതീക്ഷയും അസ്തമിക്കുമ്പോഴാണ് യുവാക്കൾ ഇത്തരം പ്രവർത്തികളിലേക്ക് നീങ്ങുന്നത്.സൈന്യത്തില്‍ നിന്നുള്ള ദുരനുഭവങ്ങള്‍, വിദ്യാഭ്യാസത്തിന്റെ അഭാവം, തൊഴിലില്ലായ്മ,തുടങ്ങിയ കാരണങ്ങളാണ് തീവൃവാദികളായും ഭീകരവാദികളായും ഇവരെ മാറ്റുന്നത്.പുല്‍വാമ ആക്രമണത്തിന് ആദില്‍ മുതിര്‍ന്നത് സൈന്യത്തില്‍ നിന്നുള്ള ദുരനുഭവം മൂലമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് വ്യക്തമാക്കുന്നുമുണ്ട്.രാജ്യത്തിന്റെ പല കോണുകളില്‍ ഇന്ന് യുദ്ധത്തിനുള്ള മുറവിളിയുയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന വസ്തുത ചരിത്രം പലവട്ടം പഠിപ്പിച്ചിട്ടുണ്ട്.അത് പലപ്പോഴും മറന്നു പോകുന്നു എന്ന് മാത്രം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.