മോദി പറഞ്ഞത് സത്യമായില്ലേ … പാക്കിസ്ഥാന് കൊടുത്തില്ലേ മറുപടി

0
92

പാക്കിസ്ഥാനിലെ ബാലക്കോട്ട് അടക്കം 3 കേന്ദ്രങ്ങലാണ് ഇന്ത്യ തകര്‍ത്തത്.21മിനിറ്റ് നീണ്ട ഓപ്പറേഷനാണ് ഇന്ത്യന്‍ സേന ഇന്ന് നടത്തിയത്.3 ഇടങ്ങളിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു.ഇന്ത്യ ആദ്യ ആക്രമണം തുടങ്ങിയത് പുലര്‍ച്ചെ മൂന്നേ മുക്കാലിനാണ്.12 മിറാഷ് വിമാനങ്ങലാണ് ആക്രമണം നടത്തിയത്.കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ മിറാഷ് യുദ്ധവിമാനങ്ങല്‍ ഉപയോഗിക്കുന്നത്.പുലര്‍ച്ചെ 3.48 മുതല്‍ 3.53 വരെ മുസാഫറാബാദിലെ ഭീകരവാദ ക്യാമ്പുകളില്‍ ആക്രമണം നടത്തി.പുലര്‍ച്ചെ 3.58 ന് ചക്കോത്തിയിലെത്തിയ സംഘം 4.04 വരെ ആക്രമണം നടത്തി.

 

അവിടെ ഭീകര ക്യാമ്പുകളും തകര്‍ത്താണ് ഇന്ത്യന്‍ സൈന്യം മടങ്ങിയത് .ജവാന്‍ മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് മോദി പറഞ്ഞത് ഇപ്പോള്‍ യാഥാർഥ്യമായിരിക്കുകയാണ്.ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യ. ഭീകര പരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന ഭീരുത്വപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചാവേര്‍ ആക്രമണത്തിലൂടെ ഇന്ത്യയുടെ 40 വീരജവാന്മാരെയാണ് വിസ്മൃതിയിലാക്കിയത്. അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിലെ ഓരോ പൗരനും പറയാന്‍ ആഗ്രഹിച്ച വാക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കതായ മറുപടി ലഭിച്ചിരിക്കും. അതുതന്നെയാണ് ഇന്ത്യന്‍ വ്യോമസേനയിലെ ചുണക്കുട്ടികള്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.