ഇമ്രാന്‍ഖാന്റെ പേജില്‍ മലയാളി ‘പൊങ്കാല’

0
86

ഇന്ത്യ വ്യോമാക്രമണം നടത്തി ഭീകരരെ വധിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കമന്റിടുന്നുണ്ടെങ്കിലും മലയാളത്തിലാണ് കൂടുതലും. പരിഹസിച്ചും മുന്നറിയിപ്പു കൊടുത്തുമുള്ള ഹാസ്യാത്മകമായ കമന്റുകളാണ് ഇതില്‍ ഭൂരിഭാഗവും. കൂടാതെ അസഭ്യവര്‍ഷം നടത്തിയവരുമുണ്ട്.”ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു. എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ എന്ന യുവാവ്” എന്ന കമന്റാണു മലയാളികള്‍ കൂടുതല്‍ ആഘോഷമാക്കിയത്. ഇന്ത്യന്‍ സൈന്യത്തിനു പാക്കിസ്ഥാന്‍ ഒരു എതിരാളികളല്ല എന്ന ഓര്‍മപ്പെടുത്തലും കാണാം.ഇമ്രാന്‍ ഖാന്റെ എല്ലാ പോസ്റ്റുകള്‍ക്കു താഴെയും ഇത്തരത്തിലാണു പ്രതികരണം. “ഞങ്ങള്‍ക്ക് വ്യത്യസ്ത രാഷ്ട്രീയമുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളുണ്ട്. പക്ഷേ ഇന്ത്യ എന്ന വികാരത്തിനു മുന്നില്‍ ഒറ്റക്കെട്ടാണ്” മലയാളികള്‍ വ്യക്തമാക്കുന്നു. ചില കമന്റുകള്‍ക്കു മറുപടി നല്‍കാന്‍ പാക്കിസ്ഥാനികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘടിതമായ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ചൈനീസ് പ്രസിഡന്റിനെയും ലക്ഷ്യമിടുന്നതാണ് കമന്റുകള്‍.സമൂഹമാധ്യമങ്ങളില്‍ ആഘോഷങ്ങള്‍ ശക്തമാണ്. മലയാളം ട്രോള്‍ പേജുകളിലും ഇന്ത്യ നടത്തിയ ആക്രമണമാണു പ്രധാനവിഷയം. നിരവധി രസകരമായ ട്രോളുകളിലൂടെ മലയാളികള്‍ സന്തോഷം പങ്കുവയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.