ഹർത്താൽ അക്രമം ; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ

0
91

ഹര്‍ത്താലിനിടെ സ്വകാര്യ ബസിന്റെ ചില്ല് തകര്‍ത്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. കെ എസ് യു സംസ്ഥാന സെക്രട്ടറി വി. ആര്‍. രാംലാല്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എന്‍ ഷിറാസ്, സോണി ജോര്‍ജ് പനന്താനം, സോജിന്‍ ജെ തോമസ് എന്നിവരെയാണ് എറണാകുളം സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.രാവിലെ 11 മണിയോടെ കൊച്ചി നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇവര്‍ സ്വകാര്യ ബസ് തടയുകയും തകര്‍ക്കുകയും ചെയ്തത്. ബസ്സിന്റെ സൈഡ് ചില്ല് അടിച്ചു തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു. പിന്നീട് ഓട്ടോ, ടാക്‌സി കാറുകള്‍ ഉള്‍പ്പെടെ തടഞ്ഞതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.