കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന് 20വര്‍ഷം കഠിന തടവ്

0
129

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഫാദര്‍ റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചിരുന്നു. തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. തെളിവുകളുടെ അഭാവത്തില്‍ പ്രതികളായിരുന്ന ആറുപേരെ കോടതി വെറുതെ വിട്ടു. അതേസമയം,​ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കും.ആകെ പത്ത് പ്രതികളായിരുന്നു കേസിലുയുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരെ സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുളള ഏഴ് പേരാണ് കേസില്‍ വിചാരണ നേരിട്ടത്. പെണ്‍കുട്ടി പ്രസവിച്ചത് മറച്ചുവെക്കുകയും അതിന് ഒത്താശ ചെയ്യുകയും ചെയ്തു എന്നതാണ് കേസിലെ മറ്റ് പ്രതികള്‍ക്ക് എതിരെയുള്ള കുറ്റം.കഴിഞ്ഞ ആഗറ്റ്‌ ഒന്നിനാണ് കേസിന്റെ വിചാരണ തലശ്ശേരി പോക്സോ കോടതിയില്‍ ആരംഭിച്ചത്. 54 സാക്ഷികളെ വിസ്തരിക്കുകയും 80രേഖകളും ഏഴ് തൊണ്ടി മുതലുകളും കോടതി പരിശോധിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണക്കിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായയെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 2017 ഫെബ്രുവരി ഏഴിനാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.