സി കെ വിനീത് ആദ്യമായി ബ്ലാസ്‌റ്റേഴ്‌സിനെതിരെ ..

0
78

 

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് അവസാന പോരാട്ടമാണ്.വൈകിട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന കിക്കോഫില്‍, കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ് സിയും അംഗത്തിനിറങ്ങും.15 മത്സരങ്ങളില്‍ ഒരു ജയം മാത്രം സ്വന്തമാക്കാനായ ബ്ലാസ്‌റ്റേഴ്‌സ് 11 പോയിന്റുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. രണ്ട് ജയമുണ്ടെങ്കിലും എട്ട് പോയിന്റാണ് ചെന്നൈയിന്റെ അകെ നില.സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. പ്ലേ ഓഫിനുള്ള വഴിയടഞ്ഞെങ്കിലും ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇതുവഴി സൂപ്പര്‍ കപ്പ് യോഗ്യതയിലേക്കാണ് നോട്ടം.ഏഷ്യാ കപ്പിനിടെ ഉണ്ടായ പരുക്കില്‍ നിന്ന് പൂര്‍ണമായും ഭേദമാകാത്ത അനസ് എടത്തൊടിക ഇന്ന് കളിക്കുന്ന കാര്യവും സംശയമാണ്.ലീഗിന്റെ ഇടവേളക്കിടെ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറിയ മലയാളി താരം സി കെ വിനീതും ഹളിചരണ്‍ നര്‍സാരിയും ഇന്ന് ആദ്യ ഇലവനില്‍ തന്നെ കളിച്ചേക്കുമെന്നാണ് ചെന്നൈയിന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറി നല്‍കുന്ന സൂചന. പരിക്കിനെ തുടര്‍ന്ന് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന മൈല്‍സണ്‍ ആല്‍വ്‌സിന്റെയും റാള്‍ട്ടെയും തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.