ബെംഗളൂരുവില്‍ എയറോ ഇന്ത്യ ഷോ നടക്കുന്ന മൈതാനത്ത് തീപിടുത്തം; കാറുകള്‍ കത്തി നശിച്ചു

0
89

ബെംഗളൂരുവില്‍ എയറോ ഇന്ത്യ ഷോ നടക്കുന്ന മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് തീപിടിച്ചു. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.300 ഓളം കാറുകള്‍ കത്തിയതായാണ് റിപ്പോര്‍ട്ട്.തീ കൂടുതല്‍ കാറുകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജനറല്‍ എം.എന്‍ റെഡ്ഢി അറിയിച്ചു. ബെംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. അവധിദിവസമായതിനാല്‍ എയറോ ഷോ കാണാനെത്തിയവരുടെ എണ്ണം പതിവിലേറെ കൂടുതലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.