ചിരട്ടയ്ക്ക് പിന്നാലെ ആമസോണില്‍ കപ്പയും വില്‍പ്പനയ്ക്ക്

0
108

3000 രൂപയ്ക്ക് ആമസോണില്‍ ചിരട്ട വില്‍പ്പന നടക്കുന്നതിനിടെ കപ്പ വില്‍പ്പനയുമായി ആമസോണ്‍. ഒരു കിലോയ്ക്ക് 499 രൂപയ്ക്കാണ് ആമസോണ്‍ കപ്പ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ജൈവരീതിയില്‍ കൃഷി ചെയ്ത കേരളത്തിലെ കപ്പ എന്ന പേരിലാണ് ആമസോണില്‍ കപ്പവില്‍പ്പന. ഹൈഷോപ്പി നാച്വറല്‍ എന്ന കമ്പനിയാണ് കേരളത്തിന്റെ സ്വന്തം കപ്പ മറുനാട്ടിലെത്തിച്ച്‌ ലാഭം കൊയ്യുന്നത്.ചിരട്ട വില്‍പ്പനയില്‍ 55 ശതമാനം വിലക്കിഴിവ് നല്‍കിയതുപോലെ, കപ്പയ്ക്കും ഉണ്ട് ഓഫര്‍. 70 രൂപ വിലക്കിഴിവാണ് ആമസോണ്‍ കപ്പയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ കിലോയ്ക്ക് 429 രൂപയ്ക്ക് കപ്പ വാങ്ങാം.ചിരട്ടയ്ക്ക് 3000 കൊടുത്തും വാങ്ങാന്‍ ആളുളളതുപോലെ കപ്പ വാങ്ങാനും ആളുണ്ടാകുമെന്നാണ് ആമസോണിന്റെ കണക്കുകൂട്ടല്‍.പ്രാദേശിക വില്‍പ്പനയല്ല, മറിച്ച്‌ കപ്പ കിട്ടാത്ത രാജ്യത്ത് കഴിയുന്ന മറുനാടന്‍ മലയാളിയെ ആകര്‍ഷിക്കാനാണ് ആമസോണ്‍ കപ്പ വില്‍പ്പന തുടങ്ങിയിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലായാലും കപ്പ എത്തിക്കുമെന്ന വാഗ്ദാനം ഉളളതിനാല്‍ നാട്ടിലെ കപ്പ തിന്നാന്‍ കൊതിയുളളവര്‍ വില നോക്കാതെ ഓര്‍ഡര്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ് കപ്പ കച്ചവടം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.