യുവതിയെ കൊന്നു തള്ളിയത് പെൺവാണിഭസംഘം ;അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

0
106

ആലുവ ‍യു.സി കോളെജിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺവാണിഭസംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു യുവാവും യുവതിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശാസ്ത്രീയ പരിശോധനയിൽ മൃതദേഹത്തിന് അഞ്ചു ദിവസത്തിലേറെ പഴക്കമുണ്ടെന്നും കണ്ടെത്തിയിരുന്നു. മറ്റ് എവിടെയോ വെച്ച് കൊന്നിട്ട് മൃതദേഹം പുഴയിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് നിഗമനം. യുവതിയെ പൊതിഞ്ഞിരുന്ന പുതപ്പ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

കൊലപാതകികൾ എന്ന് കരുതുന്നവർ പുതപ്പ് വാങ്ങിയ കട പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കട അടയ്ക്കാൻ തുടങ്ങുമ്പോൾ രാത്രിയാണ് ഇവർ പുതപ്പ് വാങ്ങിയതെന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഒരു യുവതിയും പുരുഷനും ചേർന്നാണ് പുതപ്പ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.