ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ അഭിനയിച്ച പന്ത്രണ്ടു പേര്‍ക്കെതിരെ കേസ്

0
86

പ്രധാനമന്ത്രിയായിരിക്കെയുള്ള മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ അഭിനയിച്ച അനുപം ഖേര്‍, അക്ഷയ് ഖന്ന തുടങ്ങി പന്ത്രണ്ടു പേര്‍ക്കെതിരെ കേസ്. ജില്ലാ കോടതിയുടെ നിര്‍ദേശ പ്രകാരം മുസ്സാഫര്‍പൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്‌.

വ്യത്യസ്ത ജനവിഭാഗത്തിനിടയില്‍ സംഘര്‍ഷം സൃഷ്ടിച്ച്‌ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, ക്രമിനല്‍ ഗൂഢാലോചന നടത്തി എന്ന് കാണിച്ച്‌ അഡ്വക്കറ്റ് സുധീര്‍ കുമാര്‍ ഓജ കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് എഫ്.ഐ.ആര്‍ ചുമത്താന്‍ പൊലീസിനോട് നിര്‍ദേശിച്ചത്.

കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയമായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതിയ ചിത്രം സംവിധാനം ചെയ്തത് വിജയ് ഗുട്ടെയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.