യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂർ ജില്ലയിൽ ഇന്ന് ഹർത്താൽ

0

എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബാ (29)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കണ്ണൂർ ജില്ലയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.

തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു അക്രമം. ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ പരിക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ബോംബ് റോഡിൽ വീണു പൊട്ടി.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ശുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടന്ന അക്രമമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

(Visited 232 times, 1 visits today)