എ.വി. ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

0

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.പി എ.വി. ജോര്‍ജ് രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം.

ട്രാഫിക് സ്റ്റേഷന്‍ പരിസരത്ത് വെച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലും കുപ്പിച്ചില്ലും എറിഞ്ഞു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് പരിക്കേറ്റു.