യെദിയൂരപ്പക്ക്​ നാളെ സഭയില്‍ വിശ്വാസം തെളിയിക്കാനാകുമോ എന്ന്​ കോടതി

0

യെദിയൂരപ്പ ഗവര്‍ണര്‍ക്ക്​ നല്‍കിയ കത്ത്​ മുകുള്‍ റോഹ്​ത്തഗി കോടതിയില്‍ ഹാജരാക്കി. കത്തുകള്‍ റോഹ്​ത്തഗി കോടതിയില്‍ വായിച്ചു. ​തനിക്ക്​ പിന്തുണയുണ്ടെന്നും പിന്തുണ സഭയില്‍ തെളിയിക്കുമെന്നും​ കത്തില്‍ യെദിയൂരപ്പ അവകാശപ്പെടുന്നു. എന്നാല്‍ 104 അംഗങ്ങളല്ലാതെ മറ്റ്​ പിന്തുണക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടില്ല.

ഭൂരിപക്ഷം നിയമസഭയില്‍ തെളിയിച്ചാല്‍ മതിയെന്നാണ്​ റോഹ്​ത്തഗി വാദിച്ചത്​. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതാണ്​ ഏറ്റവും നല്ലത്​ എന്ന്​ കോടതി പറഞ്ഞു. നാളെ സഭയില്‍ വിശ്വാസം തെളിയിക്കാനാകുമോ എന്നും കോടതി ചോദിച്ചു.

ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത്​ സഭയിലാണ്​. തെരഞ്ഞെടുപ്പിന്​ മുന്‍പും പിന്‍പുമുളള സഖ്യം വ്യത്യസ്​തമാണെന്നും കോടതി പറഞ്ഞു. ഗവര്‍ണറുടെ വിവേചനാധികാരത്തിലെ നിയമപ്രശ്​നം പിന്നീട്​ വിശദമായി കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

(Visited 101 times, 1 visits today)