2017ല്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ച വാക്ക്- ഫെമിനിസം

0

2017ല്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ച വാക്ക് ‘ഫെമിനിസം’ ആണെന്ന് പ്രശസ്ത ഓണ്‍ലൈന്‍ ഡിക്ഷണറിയായ മെറിയം വെബ്സ്റ്റര്‍. ഈ വര്‍ഷം സംഭാഷണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്കായതിനാല്‍ ഓണ്‍ലൈന്‍ ഡിക്ഷണറിയില്‍ അര്‍ഥമന്വേഷിച്ച്‌ ഏറ്റവുമധികം പേര്‍ തിരഞ്ഞ വാക്കായിരുന്നു ഫെമിനിസം. അതിനാല്‍ 2017ലെ വാക്കായി ഫെമിനിസത്തെ തെരഞ്ഞെടുത്തുവെന്നും മെറിയം വെബ്സ്റ്റര്‍ അറിയിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഡിക്ഷണറിയാണ് മെറിയം വെബ്സ്റ്റര്‍.

ജനുവരിയില്‍ നടന്ന വനിത മാര്‍ച്ചിനോടനുബന്ധിച്ചാണ് ഈ വാക്ക് ഏറ്റവുമധികം പേര്‍ തിരഞ്ഞത്. അതിനിടെ, അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക കെല്യാന്‍ കോണ്‍വെയ് ഞാനൊരു ‘ഫെമിനിസ്റ്റല്ല’ എന്ന് പറഞ്ഞതും ഈ വാക്കിന്‍റെ മൂല്യം വര്‍ധിപ്പിച്ചു.

റെക്യൂസ്, എംപതി, ഡൊട്ടഡ്, സിസിഗി, ജിറോ, ഫെഡറലിസം, ഹറികെയ്ന്‍, ഗാഫ് എന്നിവയാണ് കൂടുതല്‍ പേര്‍ തിരഞ്ഞ മറ്റ് വാക്കുകള്‍. ഉത്തര കൊറിയന്‍ ഭരണാധികാരി ജിങ് യോങ് ഉന്‍, യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഡൊട്ടഡ് എന്ന് വിളിച്ചതാണ് ആ പദം ഏറ്റവും കൂടുതല്‍ പേര്‍ തിരയാന്‍ കാരണം. ഒസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിലെ ചിത്രത്തിന്‍റെ പേര് മാറി പറഞ്ഞതിലെ അബദ്ധമാണ് ഗാഫ് എന്ന വാക്ക് തിരയാനുള്ള കാരണം.

(Visited 36 times, 1 visits today)