രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വെസ്റ്റ് ഇന്ത്യന്‍ ചെറി

0

പോഷക സമ്പുഷ്ടവും, ഔഷധഗുണവുമുള്ള വെസ്റ്റ് ഇന്ത്യന്‍ ചെറി ദിവസേന കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.ജീവകം സി, ജീവകം ഇ, ജീവകം എ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് ഈ ചെറിപ്പഴത്തില്‍.100 ഗ്രാം പഴത്തില്‍ 1000 മില്ലിഗ്രാമില്‍ കൂടുതല്‍ ജീവകം സി അടങ്ങിയിട്ടുണ്ട്.

ഇരുമ്പ്, കാല്‍സ്യം. ഫോസ്ഫറസ്, ഗ്ലൂക്കോസ്, കാര്‍ബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, സോഡിയം നാരുകള്‍ എന്നിവയുടെ ശേഖരവും ഉള്ളതിനാല്‍ ഔഷധ മൂല്യമേറുന്നു.

നിരോക്സീകാരികളാല്‍ സമ്പുഷ്ടമായ ചെറിയിലെ പ്രധാനപ്പെട്ട നിരോക്സീകാരിയാണ് ആന്തോസയാനിന്‍.ഇതിന് കോശങ്ങളുടെ നാശവും രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിയുന്നതും തടയാന്‍ കഴിയും.

കാര്യമായ പരിരക്ഷയൊന്നുമില്ലാതെ തന്നെ നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്താവുന്ന ഫലമാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി.

(Visited 41 times, 1 visits today)