മലയാളത്തില്‍ നിന്ന് ആദ്യമായി വെബ്‌സീരിസില്‍ അഭിനയിക്കാനൊരുങ്ങി നടന്‍ നീരജ് മാധവ്

0

നടന്‍ നീരജ് മാധവ് വെബ്‌സീരിസില്‍ അഭിനയിക്കാനൊരുങ്ങുന്നു.മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഒരു നടന്‍ വെബ്‌സീരിസില്‍ അഭിനയിക്കാനൊരുങ്ങുന്നത്. ഗോ ഗോവ ഗോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകരായ രാജ്-കൃഷ്ണ യൊരുക്കുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള വെബ്‌സീരിസിലാണ് നീരജ് അഭിനയിക്കുന്നത്. ഹിന്ദിയില്‍നിന്ന് മനോജ് ബാജ്പെയി, തബു എന്നിവരാണ് നീരജിനൊപ്പം വെബ് സീരീസില്‍ അഭിനയിക്കുന്നത്. നിലവില്‍ മാധവന്‍ അഭിനയിച്ച ബ്രീത്ത് എന്ന വെബ് സീരീസ് ആമസോണില്‍ വലിയ ഹിറ്റാണ്. എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ദിശാമാറ്റം തിരിച്ചറിഞ്ഞാണ് മാധവന്‍ വെബ്സീരീസിലേക്ക് തിരിഞ്ഞത്.ഇന്ത്യയില്‍ ആമസോണും നെറ്റ്ഫ്ളിക്സും ഡിജിറ്റല്‍ സ്ട്രീമിങ് മേഖലയില്‍ മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭാഷകളില്‍നിന്ന് പ്രമുഖരായ താരങ്ങളെ ഉള്‍പ്പെടുത്തി വെബ്സീരീസുകള്‍ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആമസോണ്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമായി ശ്രദ്ധിച്ചു തുടങ്ങിയത്. മമ്മൂട്ടി ചിത്രമായ മാമാങ്കമാണ് ഇനി നീരജിന്റേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

(Visited 89 times, 1 visits today)