ലൈംഗികജീവിതത്തിൽ താളപ്പിഴകളോ; ഒഴിവാക്കാം ഈ കാര്യങ്ങൾ

0

തിരക്കു പിടിച്ച ജീവിതസാഹചര്യങ്ങളില്‍ ദമ്പതികളെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍. ലൈംഗികജീവിതത്തിലെ സ്വരക്കേടുകള്‍ പലപ്പോഴും കടുത്ത മാനസികസംഘര്‍ഷങ്ങളിലേക്കും ദാമ്പത്യതകര്‍ച്ചയിലേക്കും നയിക്കാറുണ്ട്. ഒന്ന് മനസ്സുവച്ചാല്‍ ദാമ്പത്യജീവിതം മധുരമുള്ളതാക്കാന്‍ സാധിക്കും. അതിനായി ഇതാ ചില എളുപ്പവഴികള്‍.

സ്വയംഭോഗം കുറയ്ക്കാം
അതേ, ലൈംഗികജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ സ്വയംഭോഗം ചെയ്യുന്ന ശീലം ഉള്ളവര്‍ അത് കുറയ്ക്കുന്നതു നല്ലതാണെന്ന് ലൈംഗികരോഗചികിത്സകര്‍ പറയുന്നു. അടിക്കടി സ്വയംഭോഗം ചെയ്യുന്നത് നിങ്ങളുടെ സെക്സ് ജീവിതത്തിന്റെ ഹരം കെടുത്താം.സ്വയം ഭോഗം ചെയ്യുമ്പോള്‍ ശരീരത്തില്‍ dopamine ഹോര്‍മോണ്‍ ഉൽപാദിപ്പിക്കുന്നു. ഇത് ശരീരത്തെ റിലാക്സ് ചെയ്യാന്‍ സഹായിക്കും. അമിതമായി സ്വയംഭോഗം ചെയ്യുമ്പോള്‍ dopamine കൂടുതല്‍ കൂടുതല്‍ ശരീരം പുറത്തു വിടുന്നു. പിന്നെ സെക്സില്‍ ഏര്‍പ്പെടുമ്പോൾ ഇതിന്റെ എഫെക്റ്റ് വേണ്ട പോലെ ലഭിക്കാതെ പോകും.

പുകവലി വേണ്ടേ വേണ്ട
‌പുകവലിയും ലൈംഗികജീവിതവും തമ്മില്‍ അഭേദ്യബന്ധമുണ്ട്. പുകവലി പുരുഷന്മാരില്‍ ഉത്തേജനക്കുറവ് സംഭവിക്കാന്‍ കാരണമാകും. ഒപ്പം ലൈംഗികവിരക്തിക്കും കാരണമാകും. പുകവലിക്കുന്ന സ്ത്രീകളില്‍ യോനീമുഖം വരണ്ടു പോകുന്നതായും പഠനം പറയുന്നുണ്ട്. ഇത് ലൈംഗികജീവിതം വേദനാജനകമാക്കുകയും ഒപ്പം ലൈംഗികജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

(Visited 234 times, 1 visits today)