അനീഷയുമായി പ്രണയത്തില്‍; വിവാഹവാര്‍ത്ത പങ്കുവച്ച്‌ വിശാല്‍

0

eതെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ് നടന്‍ വിശാലിന്റെ വിവാഹ വാര്‍ത്ത. ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലായിരുന്നുവെന്ന് സിനിമാ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിശാലിന്റെ വധു ഹൈദരാബാദുകാരിയാണെന്ന് അദ്ദേഹത്തിന്റെ പിതാവ് ജി കെ റെഡ്ഢി വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത സ്ഥിതീകരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് വിശാല്‍.ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹ വാര്‍ത്ത പങ്കുവച്ചത്. ‘അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്. വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ. ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും. വാര്‍ത്ത പുറത്തുവന്നത് ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നാണ്. എന്നാല്‍ ഞങ്ങള്‍ കുറേ നാളുകളായി പ്രണയത്തിലായിരുന്നു. അധികമാര്‍ക്കും അറിയാത്ത കാര്യമായിരുന്നു ഇതെന്നും വിശാൽ പറഞ്ഞു.

(Visited 209 times, 1 visits today)