എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

0

രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

വീരേന്ദ്രകുമാര്‍ കേരള നിയമസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.

നേരത്തേ യുഡിഎഫ് പ്രതിനിധിയായി രാജ്യസഭാംഗമായ വീരേന്ദ്രകുമാര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ സീറ്റ് ഒഴിവു വന്നത്. പിന്നീട് യുഡിഎഫ് വിട്ട ഇദ്ദേഹത്തെ ഇടതുമുന്നണി രാജ്യസഭ സീറ്റ് നല്‍കി സ്വീകരിക്കുകയായിരുന്നു.

(Visited 16 times, 1 visits today)