ജീവിച്ചിരിക്കുന്ന നടന് ബിജെപിയുടെ വക ആദരാഞ്ജലി അര്‍പ്പിച്ച്‌ മൗനപ്രാര്‍ത്ഥന….

0

പ്രമുഖ ബോളിവുഡ് താരവും ബി.ജെ.പി മുന്‍ ലോക്സഭാംഗവുമായ വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ മേഘാലയ ബി.ജെ.പി. സംസ്ഥാനത്ത് പാര്‍ട്ടി സംഘടിപ്പിച്ച ഒരു പരിപാടിക്ക് മുന്നോടിയായാണ് താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പ്രവര്‍ത്തകര്‍ മൗനപ്രാര്‍ത്ഥന നടത്തിയത്.

എന്നാല്‍ ചില ബി.ജെ.പി അംഗങ്ങള്‍ ടെലിവിഷനില്‍ വിനോദ് ഖന്നയുടെ മരണവാര്‍ത്ത കണ്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മൗനാചരണം നടത്തിയതെന്നും തെറ്റു ശ്രദ്ധയില്‍പ്പെട്ട ബി.ജെ.പി വിശദീകരിക്കുകയും ഖേദം രേഖപ്പെടുത്തുകയും ചെയ്തു. മുംബയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഖന്ന ഇപ്പോള്‍ സുഖം പ്രാപിച്ച്‌ വരികയാണ്.

(Visited 4 times, 1 visits today)