തെയ്യത്തെ ആത്മാവോളം സ്‌നേഹിച്ച കണ്ണന്റെ കഥയുമായി ‘കാല്‍ചിലമ്പ്’ തിയറ്ററുകളിലേക്ക്

0

തെയ്യം പ്രമേയമായി വരുന്ന കാല്‍ച്ചിലമ്പ് തിയേറ്ററുകളിലേക്ക്. വിനീതും സംവൃതാ സുനിലും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം എട്ടുവര്‍ഷം മുമ്പ് 2010-ല്‍ ഇന്ത്യന്‍ പനോരമയിലായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
കണ്ണന്‍ എന്ന തെയ്യം കലാകാരനായാണ് ചിത്രത്തില്‍ വിനീത് എത്തുന്നത്. തെയ്യത്തെ ആത്മാവോളം സ്‌നേഹിച്ച കണ്ണന്‍ ഈ കലാരൂപത്തിനു വേണ്ടി വിവാഹം പോലും കഴിക്കാതെ ജീവിക്കുന്നവനാണ്.

എന്നാല്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി തെയ്യം അവതരിപ്പിക്കാന്‍ എത്തുന്ന കണ്ണന്‍ അവിടുത്തെ തമ്പുരാട്ടിയായി പ്രണയത്തിലാവുകയും ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ വിനീത് ഇരട്ടവേഷത്തിലാണ് എത്തുന്നത്.
നവാഗതനായ എം.ടി അന്നൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സായ്കുമാര്‍, മോഹന്‍ ശര്‍മ്മ, മധുപാല്‍, ശ്രീരാമന്‍, മാള, നാരായണന്‍ നായര്‍, അഗസ്റ്റിന്‍ എന്നിവരും ചിത്രത്തിലുണ്ട്. മണ്‍ മറഞ്ഞു പോയവരേയും സിനിമയില്‍ നിന്നു പോയവരേയും ഒരിക്കല്‍ കൂടി കാണാനാകുന്നു എന്നതുകൂടിയാണ് കാല്‍ച്ചിലമ്പിന്റെ പ്രത്യേകത.

MORE NEWS

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ