വീഡിയോ കോള്‍; കെവിന്‍ കൊലക്കേസിലെ പ്രതി ഷെഫിനെതിരെ കോടതി സ്വമേധയാ കേസെടുത്തു

0

കെവിന്‍ വധക്കേസിലെ പ്രതി പോലീസ് നോക്കി നില്‍ക്കെ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ച സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സ്വമേധയാ കേസെടുത്തത്. കേസിലെ ഒന്നാം പ്രതി ഷെഫിനാണ് കോടതി വളപ്പില്‍ വെച്ച് വീഡിയോ കോളിങ്ങ് നടത്തിയത്. ഷെഫിനെ കൂടാതെ ഫോണ്‍ കൊടുത്ത ബന്ധുവും വീഡിയോ കോളിലൂടെ സംസാരിച്ചവരും പ്രതികളാകും.

ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പോലീസിന്റെ മുന്നില്‍ വാഹനത്തിലിരുന്നായിരുന്നു ഷെഫിന്‍ ബന്ധുവായ യുവതിയുടെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ട് സംസാരിച്ചത്.

കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത് തുടരുന്നതായുളള ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്.

(Visited 52 times, 1 visits today)