വിചാരണ വേളയില്‍ നടിയുടെ പേരിന് പകരം ഇനി X (എക്‌സ്) എന്ന് രേഖപ്പെടുത്തും

0

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേരിന് പകരം X (എക്‌സ്) എന്ന് രേഖപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം.കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവനടി പേരിന് പകരം എക്‌സ് എന്നാണ് ഹര്‍ജിയില്‍ രേഖപ്പെടുത്തിയത്. ഹര്‍ജിക്കൊപ്പം മുദ്രവച്ച കവറില്‍ നല്‍കിയ പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പീഡനക്കേസുകളില്‍ ഇരകളുടെ പേര് ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും, ആളെ തിരിച്ചറിയുന്ന വിവരവും ഇല്ല എന്ന് ഉറപ്പാക്കാന്‍ കോടതി അടുത്തിടെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഹര്‍ജിയില്‍ പോലും പേര് വയ്ക്കാതെ നല്‍കിയ നടപടി കൂടുതല്‍ ഫലപ്രദവും നവീനവുമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

(Visited 17 times, 1 visits today)