‘ജാതീയ വിഷം ഗ്രാമങ്ങളേയും ജനതയുടെ സ്വപ്‌നങ്ങളേയും തകര്‍ക്കുന്നു’

0

ജാതീയവിഷം ഇന്ത്യന്‍ ഗ്രാമങ്ങളെ നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ പ്രവണത ഗ്രാമീണജനതയുടെ സ്വപ്നങ്ങളെ തകര്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഗ്രാമങ്ങളുണ്ടാകാന്‍ ജാതീയതയെ മറികടക്കേണ്ടതുണ്ടെന്നും സാമൂഹിക പരിഷ്‌കര്‍ത്താവായ നാനാജി ദേശ്മുഖിന്റെ ജന്മശതാബ്ദിയും സോഷ്യലിസ്റ്റ് നേതാവ് ജയ്പ്രകാശ് നാരായണന്റെ 115-ാം ജന്മവാര്‍ഷികവും പ്രമാണിച്ചു ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുക്കവ മോഡി പ്രതികരിച്ചു.

ഗ്രാമവികസനത്തിനു ഫലാധിഷ്ഠിത, സമയാധിഷ്ഠിത സമീപനമാണ് ആവശ്യം. നല്ല ഭരണം കാഴ്ചവയ്ക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ പദ്ധതികള്‍ തുടങ്ങാനും തൊഴിലവസരം വര്‍ധിപ്പിക്കാനും കഴിയും. നഗരങ്ങളിലേതുപോലെ ഗ്രാമങ്ങളിലും 24 മണിക്കൂര്‍ വൈദ്യുതി-ജല വിതരണം, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഉണ്ടായാല്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അധ്യാപകരുമൊക്കെ അവിടെത്തന്നെ താമസിക്കും. അവരുടെ സാന്നിധ്യം ഗ്രാമങ്ങള്‍ക്കു ഗുണകരമാവുകയും ചെയ്യും. നഗരത്തിലെ വിദ്യാര്‍ത്ഥിക്കു കിട്ടുന്ന സൗകര്യങ്ങള്‍ ഗ്രാമത്തിലെ വിദ്യാര്‍ത്ഥിക്കും ലഭ്യമാക്കണമെന്നും മോഡി പറഞ്ഞു.