തുഷാര്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല ; യോഗ്യന്‍ വി.മുരളീധരനെന്ന് വെള്ളാപ്പള്ളി നടേശന്‍

0

തുഷാര്‍ വെള്ളാപ്പള്ളി എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാറിന് മോഹം നല്‍കാനും മോഹഭംഗമുണ്ടാക്കാനുമാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ചില കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസ് ചോദിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തില്‍ ബിജെപിക്ക് പിന്നാക്ക അഭിമുഖ്യമില്ല. വളരാനാകാത്തതിന് കാരണം ഇതാണ്. തുഷാറിനേക്കാള്‍ എംപി സ്ഥാനത്ത് യോഗ്യന്‍ വി.മുരളീധരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ എന്‍.ഡി.എ സംവിധാനവും പ്രവര്‍ത്തനവും വേണ്ടരീതിയില്‍ ഇല്ലന്നും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

(Visited 15 times, 1 visits today)