വീപ്പ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു

0

കുന്പളത്ത് കോണ്‍ക്രീറ്റ് നിറച്ച വീപ്പയിൽ കണ്ടെത്തിയ ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുന്നു. തൃപ്പൂണിത്തുറ ഏരൂർ സ്വദേശി സജിത്താണ് ശകുന്തളയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.

ശകുന്തളയുടെ മകളുമായി അടുപ്പത്തിലായിരുന്നു സജിത്ത്. ഇരുവരുടെയും ബന്ധം ശകുന്തള ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശകുന്തളയുടെ മൃതദേഹം കണ്ടെടുത്ത് പത്തു ദിവസത്തിനു ശേഷം സജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

(Visited 155 times, 1 visits today)