പ്രണയദിനത്തില്‍ പുത്തന്‍ ആശയവുമായി ഒരു കൂട്ടം പെണ്‍കുട്ടികള്‍…

0

ഇന്ന് പ്രണയദിനം…
പ്രണയിക്കുന്നവര്‍ പരസ്പരം സ്‌നേഹം പങ്കുവെക്കുന്ന ദിനം. എന്നാല്‍ ഈ പ്രണയ ദിനത്തില്‍ വിത്യസ്ഥമായൊരു കാഴ്ചപാടുമായി യുവത്വത്തിന് മാതൃകയാവുകയാണ് ഒരുകൂട്ടം പെണ്‍കുട്ടികള്‍… നിരാലംബരും ആരും ആശ്രയമില്ലാത്തവരുമായവര്‍ക്ക് അന്നം നല്‍കി സ്‌നേഹം പങ്കുവെക്കുക എന്നതായിരുന്നു ഈ ആറംഗസംഘത്തിന്റെ മനസ്സിലുണ്ടായിരുന്നത്.അതിനുവേണ്ടിയുള്ള പണം കണ്ടെത്താനും ആരെയും ആശ്രയിക്കാന്‍ ഇവര്‍ തയാറായില്ല. സ്വന്തമായി പേപ്പര്‍ ബാഗ് നിര്‍മ്മിച്ചും മൈലാഞ്ചി ഇട്ടുകൊടുത്തും,റ്റിയൂഷന്‍ എടുത്തും ഇതിനാവശ്യമായ പണം അവര്‍ കണ്ടെത്തി. ഒരു പ്രത്യക സംഘടനയ്‌ക്കോ കൂട്ടായ്മയ്‌ക്കോ ഭക്ഷണം നല്‍കുക എന്നതായിരുന്നില്ല ഇവരുടെ തീരുമാനം മറിച്ച് തെരുവുകളിലും മറ്റും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആശ്രയിക്കാന്‍ ഒരാള്‍ പോലുമില്ലാത്തവരിലേയ്ക്ക് സഹായം എത്തിക്കണം എന്നതായിരുന്നു. ഫെബ്രുവരി 14 തന്നെ ഇതിനായി തിരഞ്ഞെടുത്തതിനും മറ്റുള്ളവരിലേയ്ക്ക് ഇത് സമൂഹമാധ്യമം വഴി എത്തിച്ചതിനും പിന്നില്‍ ഈ പെണ്‍കുട്ടികള്‍ക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു. പ്രണയദിനത്തില്‍ ഇങ്ങനെയും സ്‌നേഹം പങ്കുവെക്കാം എന്നു മറ്റുള്ളവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍..റ്റാനിയ,ആയിഷ,നൂറ,അസ്ര,ഖദീജ ഇവരാണ് ആ മിടുക്കികള്‍. ഈ പ്രണയദിനം കൊണ്ട് അവസാനിപ്പിക്കാതെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് ഇവരുടെ തീരുമാനം.

(Visited 1,890 times, 1 visits today)