കേരളത്തിലേയ്ക്ക് യാത്ര വേണ്ടെന്ന് അമേരിക്ക

0

മഴയും വെള്ളപ്പൊക്കവും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍  കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി പോകരുതെന്ന് പൗരന്മാർക്ക് യുഎസ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടലും വെളളപ്പൊക്കവുമടക്കമുള്ള ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളത്തെ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം ഭരണകൂടം നൽകിയത്.

മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 26 പേരാണ് മരിച്ചത്. പല ജില്ലകളിലും മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് അതീവഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും രണ്ടുദിവസം കൂടി അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

(Visited 131 times, 1 visits today)