ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് യോ​ഗ്യ​ന​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്

0

ഉ​ന്നാ​വോ കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് യോ​ഗ്യ​ന​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. യോ​ഗി ആ​ദി​ത്യ​നാ​ഥ് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​നു മാ​ന​ക്കേ​ടാ​ണെ​ന്നും ക​ർ​ണാ​ട​ക കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ദി​നേ​ഷ് ഗു​ണ്ടു റാ​വു പ​റ​ഞ്ഞു. യോ​ഗി​ക്കു മ​ര്യാ​ദ​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ എം​എ​ൽ​എ​യാ​ണ് കേ​സി​ലെ പ്ര​തി​യെ​ന്നും ദി​നേ​ഷ് പ​റ​ഞ്ഞു.

ഇ​ത് ഒ​രു മാ​ന​ഭം​ഗ​ക്കേ​സ് മാ​ത്ര​മ​ല്ല. ഇ​ര​യു​ടെ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യും പി​ന്നി​ട് അ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബി​ജെ​പി സ​ർ​ക്കാ​രോ പോ​ലീ​സോ ഈ ​കേ​സു​ക​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗാ​ണ് പെ​ൺ​കു​ട്ടി​യെ മാ​ന​ഭാ​ഗ​പ്പെ​ടു​ത്തി​യ​ത്