യു.പിയില്‍ തിരിച്ചടിയേറ്റുവാങ്ങിയും ബീഹാറില്‍ മുന്നേറിയും ബി.ജെ.പി

0

ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി പിന്നിലേക്ക്. ഫുല്‍പൂരില്‍ ബി.ജെ.പി പിന്നിലാണെങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ കഷ്ടിച്ചാണ് ബി.ജെ.പി ലീഡ് നിര്‍ത്തുന്നത്. ഫുല്‍പൂരില്‍ നഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലാണ് ലീഡ് ചെയ്യുന്നത്.

ബീഹാറിലെ അരാരിയ ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി.ജെ.പി സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. അരാരിയയിലും ബാബുവയിലും ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ ജഹാനബാദില്‍ ആര്‍.ജെ.ഡി ലീഡ് ചെയ്യുകയാണ്.

(Visited 93 times, 1 visits today)