പ്രവാസികളുടെ കീശ കാലിയാക്കാന്‍ ഒരുങ്ങി വിമാനകമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന

0

ഓണം ബക്രീദ് ആഘോഷങ്ങളില്‍ നാട്ടിലേയ്ക്ക് വരാന്‍ തയാറെടുക്കുന്നവരെ ലക്ഷ്യമിട്ട് വിമനകമ്പനികള്‍ നിരക്ക് ആറിരട്ടിയായി കൂട്ടുന്നു.
മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്.

ഓണവും അവധിയും ആഘോഷിക്കാന്‍ എത്തിയ പ്രവാസികള്‍ക്ക് വിമനകമ്പനികള്‍
നിരക്ക് വര്‍ധന ഇരുട്ടടിയായിരിക്കയാണ്. സാധാരണ സീസണില്‍ റിയാദിലേക്ക് പതിനയ്യായിരം രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് 50,000 മുതല്‍ 85,000 വരെയായി. കുവൈത്തിലേയ്ക്ക് 88,000 വരെയും, ബഹ്റൈനിലേക്ക് 75,000 വരെയും കൊടുക്കണം. അബുദാബിക്കു പോകാന്‍ 30,000 മുതല്‍ അറുപതിനായിരം വരെയാണ്.

ദുബൈ- ഷാര്‍ജ് ടിക്കറ്റ് നിരക്കുകള്‍ നാല്‍പ്പതിനായിരമാണ്. ജിദ്ദയിലേയ്ക്കുള്ള എത്തിഹാദ് വിമാനത്തില്‍ ഒരു ലക്ഷമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ അവധിക്കാലമാണ്. അവധിയും ആഘോഷിച്ച്‌ ഓണവും കൂടി മലയാളികള്‍ മടങ്ങുന്ന സമയമാണ് വിമാനക്കമ്ബനികളുടെ ചാകരക്കാലം. അത് പരമാവധി മുതലാക്കുകയാണ് വര്‍ധനയുടെ ലക്ഷ്യം.

എല്ലാ വര്‍ഷവും ഈ സീസണില്‍ ടിക്കറ്റ് നിരക്ക് വര്‍ധനവ് ഉണ്ടാകാറുണ്ടെങ്കിലും ഇത് എക്കാലത്തേയും വന്‍ വര്‍ധനവാണ്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നു ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു.

(Visited 3 times, 1 visits today)